Site iconSite icon Janayugom Online

ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചെന്ന് ആരോപണം; ജബൽപൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

സ്കൂൾ പ്രിൻസിപ്പൽ ശ്രീരാമനെ അപമാനിച്ചു എന്ന് ആരോപിച്ച് മധ്യപ്രദേശിലെ ജബൽ പൂരിൽ സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന. സംഘർഷത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും, വൻനാശനഷ്ടങ്ങൾ ഇതിന്റെ പേരിൽ ഹിന്ദു സംഘടന വരുത്തിവെക്കുകയും ചെയ്തു. പ്രതിഷേധത്തിന്‍റെ ഭാഗമായി അക്രമകാരികൾ സ്കൂളിലേക്ക് ചെളി നിറച്ച് കൊണ്ടുവന്ന കവറുകളും എറിഞ്ഞു. പൊലീസ് നോക്കിനിൽക്കെയാണ് അക്രമകാരികൾ സ്കൂൾ അടിച്ചു തകർത്തത്.

അതേസമയം ആദിവാസികളെ ക്രിസ്ത്യാനികളായി മതം മാറ്റുന്നു എന്ന് ആരോപിച്ച് മലയാളി വൈദികനെ അടക്കം വിശ്വഹിന്ദു പരിഷത്ത് മർദ്ദിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അഖിലേഷ് മേവൻ മാപ്പ് പറയണമെന്നാണ് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടു. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.

Exit mobile version