Site iconSite icon Janayugom Online

പ്രൊഫ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുടെ വിവരം എന്‍ഐഎയ്ക്ക് ലഭിച്ചതായി സൂചന

അധ്യാപകന്‍ ടിജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുടെ എന്‍ഐഎ സംഘത്തിന് ലഭിച്ചതായി സൂചന.എന്‍ഐഎ കസ്റ്റഡിയിലുള്ള സവാദിന്റെ റിമാന്റെ റിമാന്‍ഡ് ഫെബ്രുവരി 16വരെ നീട്ടി.സവാദിനെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡി അപേക്ഷ നല്‍കും.

എൻഐഎ ചോദ്യം ചെയ്യലിൽ സവാദ് തന്നെയാണ് ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇവരെ വൈകാതെ തന്നെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തേക്കും എന്നാണ് സൂചന. 

എൻഐഎ കസ്റ്റഡിയിൽ ആയിരുന്ന സവാദിന്റെ റിമാൻഡ് ഫെബ് 16 വരെ നീട്ടിയിട്ടുണ്ട്. സവാദിനെ സുരക്ഷ പരിഗണിച്ച് എറണാകുളം സബ് ജയിലിൽ നിന്ന് കാക്കനാട് സബ് ജയിലിലേക്ക് മാറ്റി. ഇയാൾ ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലെ തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.എറണാകുളം സബ്ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രൊഫസർ ടി ജെ ജോസഫ് പ്രതിയെ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.

Eng­lish Summary:
It is indi­cat­ed that the NIA has received the infor­ma­tion of those who helped the first accused Sawad to stay in hid­ing in Prof TJ Joseph’s case.

You may also like this video:

Exit mobile version