പ്രായപൂർത്തിയായ ഭാര്യയുമായി സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഭർത്താവിനെതിരെ ബലാത്സംഗത്തിനോ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനോ കുറ്റം ചുമത്താൻ കഴിയില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഭാര്യയുടെ പ്രായം 15 വയസ്സിൽ താഴെയല്ലെങ്കിൽ, ഭർത്താവ് ഭാര്യയുമായുള്ള ഏതെങ്കിലും ലൈംഗിക ബന്ധത്തെയോ ലൈംഗിക പ്രവൃത്തിയെയോ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് നരേന്ദ്ര കുമാർ വ്യാസിൻ വ്യക്തമാക്കി.
ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തെ തുടർന്ന് യുവതി മരിച്ച കേസിൽ വിധി പറയുകയായിരുന്നു കോടതി. മരണമൊഴിയിൽ, ഭർത്താവ് ബലപ്രയോഗത്തിലൂടെ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി യുവതി പറഞ്ഞിരുന്നു. വിചാരണ കോടതി 10 വർഷത്തെ തടവ് ശിക്ഷ വിധിച്ച ഭർത്താവിനെ ജസ്റ്റിസ് നരേന്ദ്ര കുമാറിന്റെ സിംഗിൾ ബെഞ്ച് എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കി.

