Site icon Janayugom Online

ബംഗ്ലാദേശില്‍ അടുത്ത തെരഞ്ഞെടുപ്പ് മുതല്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

2024ജനുവരിയില്‍ നടക്കാനിരിക്കുന്ന പന്ത്രണ്ടാമത് പാര്‍ലമെന്‍റ് തെര‍ഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ (ഇവിഎം) ഉപയോഗിക്കില്ലെന്ന് ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബിഎന്‍പി ഉള്‍പ്പെടെയുള്ള പ്രധാന രാഷട്രീയ പാര്‍ട്ടികള്‍ ഇവിഎം ഉപയോഗത്തിനെതിരേ ശക്തിയായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ തന്ത്രങ്ങള്‍ വാങ്ങുന്നതിനും, പഴയത് പുതുക്കിപ്പണിയുന്നതിനും സര്‍ക്കാരിന്‍റെ ഫണ്ടിനുള്ള അഭാവമാണ് തീരുമാനിത്തിന് പിന്നില്‍.

അതിനാല്‍ ബംഗ്ലാദേശിലെ 300 മണ്ഡലങ്ങളിലും ഉള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലും, ട്രാന്‍സ്പെറന്‍റ് ബാലറ്റ് ബോക്സിലുമായിരിക്കും നടത്തുക.150 മണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിട്ടിരുന്നു.ഇലക്ട്രിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ഈ മെഷീന്‍ ഉപയോഗിച്ചാണ് മറ്റ് രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും കൃഷി മന്ത്രി മുഹമ്മദ് റസാഖ് അറിയിച്ചു.

നേരത്തെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷി കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശിലെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.2022 മെയ് 7 ന് നടന്ന അവാമി ലീഗ് യോഗത്തിൽ, ബംഗ്ലാദേശിലെ 300 മണ്ഡലങ്ങളിലും അവ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇവിഎമ്മുകളുടെ പ്രശ്‌നത്തിന് പ്രാധാന്യം ലഭിച്ചത്.ഈ തീരുമാനം വിവിധ രാഷ്ട്രീയ പാർട്ടികളും, പൊതു സമൂഹത്തിലും ചര്‍ച്ചയായിട്ടുണ്ട്

Eng­lish Summary:
It is report­ed that elec­tron­ic vot­ing machines will be elim­i­nat­ed from the next elec­tions in Bangladesh

You may also like this video:

Exit mobile version