Site icon Janayugom Online

രാജ്യത്ത് 2020ൽ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് 1.20 ലക്ഷം ജീവന്‍

രാജ്യത്ത് ഒരുവര്‍ഷത്തിനിടെ 1.20 ലക്ഷം പേര്‍ക്ക് വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് ജീവന്‍ നഷ്ടമായെന്ന് കണക്കുകള്‍. ലോക്ഡൗൺ ഉണ്ടായിരുന്നിട്ടും 2020 വര്‍ഷത്തില്‍ പ്രതിദിനം 328 പേർക്കെങ്കിലും റോഡപകടങ്ങളില്‍ ജീവൻ നഷ്ടപ്പെട്ടതായി നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ വ്യക്തമാക്കുന്നു.

റോഡപകടങ്ങളില്‍ മൂന്ന് വർഷത്തിനിടെ 3.92 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 2020ൽ 1.20 ലക്ഷം മരണങ്ങളും, 2019ൽ 1.36 ലക്ഷവും 2018 ൽ 1.35 ലക്ഷവും റോഡപകടങ്ങളില്‍ രാജ്യത്തുണ്ടായി. 2018 മുതൽ അപകടം ഉണ്ടാക്കിയ ശേഷം വാഹനവുമായി കടന്നുകളഞ്ഞ 1.35 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 2020ൽ മാത്രം 41,196 കേസുകളുണ്ടായി. പ്രതിദിന ശരാശരി 112 ആണ്. 2019ൽ 47,504 കേസുകളും 2018ൽ 47,028 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

രാജ്യത്ത് റയിൽവെ അപകടങ്ങളിൽ 2020ൽ മാത്രം മരണമടഞ്ഞത് 52 പേരാണ്. ഇത് 2019ൽ 55ഉം 2018ൽ 35ഉം ആയിരുന്നു. ചികിത്സാപരമായ അശ്രദ്ധമൂലം 2020ല്‍ രാജ്യത്ത് മരണമടഞ്ഞത് 133 പേരാണ്. 2019ല്‍ ഇത് 201ഉം 2018ല്‍ ഇത് 218 മാണെന്ന് എൻസിആർബി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രാദേശിക ഭരണകൂടങ്ങളുടെ വീഴ്ചകളെത്തുടര്‍ന്ന് 2020 ല്‍ 51 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2019 ല്‍ ഇത്തരത്തിലുള്ള 147 കേസുകളും 2018 ല്‍ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 


Eng­lish sum­ma­ry: It is report­ed that there will be 1.20 lakh road acci­dents in the coun­try by 2020 alone

you may also like this video

Exit mobile version