Site iconSite icon Janayugom Online

കാസര്‍കോട് വീട്ടുമുറ്റത്ത് കെട്ടിയിട്ട നായയെ പുലി കടിച്ചുകൊന്നതായി സംശയം

രാവണീശ്വരം തണ്ണോട്ട് പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. വീട്ടുമുറ്റത്ത് കെട്ടിയിട്ട നായയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നായയെ പുലി കടിച്ചു കൊന്നതാണെന്നാണ് സംശയിക്കുന്നത്. പെരിയ കേന്ദ്ര സര്‍വകലാശാല അതിര്‍ത്തിയായ തണ്ണോട്ട് പുല്ലാഞ്ഞിക്കുഴിയിലെ കുരിക്കള്‍ വീട്ടില്‍ ഗൗരിയമ്മയുടെ വീട്ടിലെ വളര്‍ത്തു നായയെയാണ് കഴിഞ്ഞ ദിവസം രാത്രി പുലിയെന്ന് സംശയിക്കുന്ന ജീവി കടിച്ചുകൊന്നത്. 

ഈ പ്രദേശത്ത് നേരത്തെ പുലിയെ കണ്ടിരുന്നതായി നാട്ടുകാര്‍ വെളിപ്പെടുത്തിയിരുന്നു. പെരിയ, പുക്കളം, കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ ആഴ്ചകള്‍ക്കുമുമ്പ് പുലിയെ കണ്ടവരുണ്ട്. ഈ സാഹചര്യത്തില്‍ വീണ്ടും പുലി ഇറങ്ങിയെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. പിന്നാലെ വിവരം വനപാലകരെ അറിയിച്ചു.

Exit mobile version