Site icon Janayugom Online

ഭരണകൂടത്തിന്റെ നുണകൾ തുറന്നുകാട്ടേണ്ടത് ജനങ്ങളുടെ കടമ: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ഭരണകൂടത്തിന്റെ നുണകൾ തുറന്നു കാട്ടേണ്ടത് പൊതുജനങ്ങളുടെ കടമയാണെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.ജസ്റ്റിസ് എം സി ചഗ്‌ലി അനുസ്മരണ പ്രഭാഷണത്തിലാണ് ചന്ദ്രചൂഡിന്റെ പരാമർശം.
യാഥാർത്ഥ്യമറിയാൻ വേണ്ടി ഭരണകൂടത്തെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല. സമഗ്രാധിപത്യ ഭരണകൂടം അധികാരത്തിനായി നുണകൾ പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജവാർത്തകൾ കൂടുന്നതിൽ സോഷ്യൽ മീഡിയക്കും ഉത്തരവാദിത്വമുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. കോവിഡ് വിവരങ്ങളിൽ പലരാജ്യങ്ങളും കൃത്രിമം കാണിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടന ഇത്തരത്തിൽ വ്യാജ വാർത്തകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് അറിയിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമ കമ്പനികൾക്ക് വ്യാജ വാർത്തകൾക്കെതിരേ വലിയൊരു ഇടപെടൽ നിർവഹിക്കാനുണ്ടെന്നും അതേസമയം അതിനേക്കാൾ കൂടുതൽ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വളർന്നുവരുന്ന കുട്ടികൾക്ക് വിദ്യാലയങ്ങളിൽ തന്നെ ശരിയായ വാർത്തയും തെറ്റായ വാർത്തയും തിരിച്ചറിയാനുള്ള അവസരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry; It is the duty of the peo­ple to expose the lies of the state: Jus­tice DY Chandrachud

You may also like this video;

Exit mobile version