കെ സുധാകരൻ എംപിയെ പോലുള്ള ആളുകള്‍ ബിജെപിയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പത്മജാ വേണുഗോപാൽ. നിരവധി കോണ്‍ഗ്രസുകാർ പാർട്ടി വിട്ടു വരാന്‍ തയ്യാറായി നില്‍ക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍, സുധാകരേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്.
മരണം വരെ തൃശൂരിലെ തോല്‍വിയില്‍ കരുണാകരന് വേദനയായിരുന്നു. കോണ്‍ഗ്രസ് ഉണ്ടാക്കിയ കെ കരുണാകരന്റെ മകളോട് ഇങ്ങനെ കാണിക്കാമെങ്കില്‍ കെ സുധാകരനോട് ഇങ്ങനെ കാണിക്കുന്നതില്‍ എന്താണ് അതിശയമെന്നും കെ സുധാകരന്‍ ബിജെപിയിൽ വന്നാൽ വഴിയാധാരം ആകില്ലെന്നും പത്മജ പറഞ്ഞു.

