Site iconSite icon Janayugom Online

ഐടി ജോലികള്‍ അപ്രത്യക്ഷമാകുന്നു

jobsjobs

ഐടി ജോലികൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതാണ് ഇന്ത്യന്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകം. ഐടി മേഖലയിലേക്ക് ഓട്ടോമേഷനും കൃത്രിമബുദ്ധിയും കടന്നുവന്നതോടെ തൊഴില്‍ രംഗം മാന്ദ്യത്തിലേക്ക് വീണു, കഴിഞ്ഞ വർഷം ഓൺലൈൻ ഐടി റിക്രൂട്ട്‌മെന്റിൽ 18 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഫൗണ്ടിറ്റിന്റെ കണക്കുകള്‍ പറയുന്നു. 

എഐ, ഡാറ്റാ വിശകലനം പോലുള്ള വ്യത്യസ്ത നൈപുണ്യ മേഖലകളില്‍ തൊഴില്‍ വളര്‍ച്ചയുണ്ടെങ്കിലും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. വിദ്യാസമ്പന്നര്‍ തൊഴിൽരഹിതതായി തുടരുകയാണ്. ഉയർന്ന വേതനം ലഭിക്കുന്ന ജോലികൾക്ക് ആവശ്യമായ സാങ്കേതിക വൈദഗ്ധ്യം അവർക്കില്ല. പരമ്പരാഗതമായി ഏറ്റവും വലിയ തൊഴിൽദാതാവായ സര്‍ക്കാരാകട്ടെ വിദ്യാസമ്പന്നരായ യുവാക്കളുടെ വൻകൂട്ടത്തെ ഉൾക്കൊള്ളാൻ പാടുപെടുകയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

Eng­lish Sum­ma­ry: IT jobs are disappearing

You may also like this video

Exit mobile version