Site iconSite icon Janayugom Online

സന്ദീപ് സിങിനെതിരെ പരാതി നല്‍കിയ അത് ലറ്റിക് കോച്ചിനെ സസ്പെന്‍റ് ചെയ്തു

ഹരിയാന മുന്‍ കായിക മന്ത്രിയും മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്ററനുമായ സന്ദീപ് സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ജൂനിയർ അത്‌ലറ്റിക്സ് പരിശീലകയെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് 11‑ന് ഹരിയാന സ്‌പോർട്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ യശേന്ദ്ര സിംഗ് ആണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം സസ്‌പെൻഷന്റെ കാരണങ്ങൾ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അച്ചടക്കമില്ലായ്മയും സേവന പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവും ആരോപിച്ചാണ് സസ്പെൻഡ് ചെയ്തതെന്നാണ് അധികൃതരുടെ വാദം. 

അതിനിടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് മേൽ സമ്മർദം ഉയരുകയാണെന്നും സർവീസ് അവസാനിപ്പിച്ചാലും കേസുമായി ബന്ധപ്പെട്ട പോരാട്ടം തുടരുമെന്നും വനിതാ പരിശീലക പറഞ്ഞു. തന്റെ സസ്പെന്‍ഷന്‍ നീതിപൂര്‍വമുള്ളതല്ലെന്നും സസ്‌പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. അതേസമയം വനിതാ പരിശീലക തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് യശേന്ദ്ര സിംഗ് അവകാശപ്പെട്ടിരുന്നു. 2022 ഡിസംബറിലാണ് കോച്ച് സിങ്ങിനെതിരെ പരാതി നല്‍കിയത്.

Eng­lish Sum­ma­ry: It lodged a com­plaint against Sandeep Singh and sus­pend­ed the Latik coach

You may also like this video:

Exit mobile version