ബിസിനസുകാരന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 150 കോടിയിലധികം രൂപയുടെ നോട്ടുകള്‍. ലഖ്നൗവിലെ ബോഡിസ്പ്രേ ബിസിനസുകാരന്‍ പീയുഷ് ജെയ്നിന്റെ വീട്ടില്‍നിന്നാണ് ഇത്രയും രൂപ പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ത്തിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
രണ്ട് വലിയ അലമാരകളിലായാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. 30 ഓളം കെട്ടുകള്‍ പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ച നിലയാണ് കണ്ടെത്തിയത്. നോട്ട് എണ്ണുന്ന മൂന്ന് മെഷീനുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച ആരംഭിച്ച നോട്ടെണ്ണല്‍ ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. നികുതി വെട്ടിപ്പ് നടത്തിയതിനെത്തുടര്‍ന്നാണ് റെയ്ഡ് ആരംഭിച്ചത്. വ്യാജരേഖകള്‍ ചമച്ചതായും കണ്ടെത്തിയിട്ടുണ്ടെന്നും ഐടി വകുപ്പ് ഉദ്യോഗസ്ഥര്‍ അറയിച്ചു.
English Summary: IT raid: More than Rs 150 crore seized from businessman’s house
You may like this video also