റഷ്യൻ സേനയുടെ കൂടെയുള്ള എല്ലാ ഇന്ത്യക്കാരെയും വിട്ടയക്കാൻ ധാരണയായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനും തമ്മിലുള്ള കുടിക്കാഴ്‌ചയിലാണ് ഇന്ത്യക്കാരെ വിട്ടയക്കാൻ ധാരണയായത്. റഷ്യൻ സേനയിൽ സഹായികളായും പാചകക്കാരുമായാണ് പ്രധാനമായും ഇന്ത്യക്കാർ പ്രവർത്തിക്കുന്നത്.
200നടുത്ത് ഇന്ത്യക്കാർ റഷ്യൻ സേനയുടെ ഭാഗമായി ഉക്രൈയ്‌നെതിരായ യുദ്ധത്തിൽ പ്രവർത്തിക്കുന്നു എന്നാണ് വിവരം ലഭിച്ചത്. ജോലി ആവശ്യങ്ങൾക്കുൾപ്പെടെ റഷ്യയിലെത്തിയ ഇന്ത്യക്കാരാണ് നിർബന്ധിതരായി സേനയിൽ ചേര്‍ന്നത്. യുദ്ധത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായാണ് വിവരങ്ങൾ. പലരും യുദ്ധം നടക്കുന്ന പ്രദേശങ്ങളിൽ അകപ്പെട്ട് പോയിട്ടുമുണ്ട്.
English Summary: It was agreed to release Indians working in Russian forces
You may also like this video