കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിലായ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന് ജയിലില്‍ വിഐപി പരിഗണന നല്‍കുന്നതായുള്ള കേസില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. തിഹാര്‍ ജയിലില്‍ മന്ത്രിയ്ക്ക് കാല്‍ മസാജ് ചെയ്തു കൊടുത്തത് സ്വന്തം മകളെ ഉള്‍പ്പെടെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെന്ന് റിപ്പോര്‍ട്ടുകള്‍.
മന്ത്രിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലിലെ അധികൃതര്‍ തന്നെയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ബലാത്സംഗ കേസിലെ പ്രതി റിങ്കുവാണ് മന്ത്രിക്ക് മസാജ് ചെയ്ത് നൽകിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. തടവുകാരൻ മന്ത്രിയുടെ കാലും തലയും മസാജ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ ബിജെപിയാണ് പുറത്തുവിട്ടത്.
ജെയ്ന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ച് ദിവസങ്ങൾക്കകമാണ് ജയിലിനകത്ത് മസാജിങ് നടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നത്.മസാജ് ചികിത്സയുടെ ഭാഗമാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വാദം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മെയ് 30നാണ് സത്യേന്ദറിനെ ഇ ഡി അറസ്റ്റ് ചെയ്തത്.
ജെയ്നെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു എഎപിയുടെ അവകാശവാദം. നേരത്തെ, ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരു ഡീലുമായി തന്നെ സമീപിച്ചെന്ന അവകാശവാദവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തിയിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയാല്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനെ വിട്ടയയ്ക്കാമെന്ന് ബിജെപി വാഗ്ദാനം നല്‍കിയെന്നാണ് കെജ്‌രിവാള്‍ അവകാശപ്പെട്ടത്.
ഡല്‍ഹി മദ്യ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തപ്പോള്‍ കെജ്‌രിവാള്‍ ഉന്നയിച്ച ആരോപണത്തിന്റെ തുടര്‍ച്ചയാണ് പുതിയ ആരോപണം. സിസോദിയയെ സമീപിച്ച ബിജെപി ആംആദ്മി വിട്ട് തങ്ങള്‍ക്കൊപ്പം ചേരാനാണ് നിര്‍ബന്ധിച്ചതെന്നാണ് കെജ്‌രിവാള്‍ മുമ്പ് പറഞ്ഞത്. അതോടെ എല്ലാ കേസുകളും പിന്‍വലിക്കാമെന്ന് ഉറപ്പും നല്‍കിയതായും കെജ്‌രിവാള്‍ പറയുന്നു. എന്നാല്‍ ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ തനിക്ക് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാമാണ് വാഗ്ദാനം ചെയ്തതെന്ന് സിസോദിയ പറയുന്നു.
English Summary: It was not the physiotherapist who gave the massage to the Delhi minister
You may also like this video