നര്‍ത്തകന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നര്‍ത്തകി സത്യഭാമ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ. നിറത്തിന്റെ പേരിൽ അദ്ദേഹത്തെ സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ആലുവ യുസി കോളജിൽ പുതിയ ചിത്രമായ ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ ഒരു വിദ്യാർഥി ചോദിച്ച ചോദ്യത്തിന്റെ മറുപടിയായാണ് ഫഹദ് പ്രതികരിച്ചത്.
തന്റെ നിലപാട് താൻ പറയാമെന്നും ഇനി ഇത്തരം ചോദ്യങ്ങള്‍ വേണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫഹദ് സംഭവത്തിൽ മറുപടി പറഞ്ഞത്. 2023ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഒരു മുഴുനീള എന്റര്‍ടെയ്നര്‍ ആയി എത്തുന്ന ചിത്രത്തിൽ രങ്കൻ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
English Summary:It was wrong to insult RLV Ramakrishna; Actor Fahadh Fazil criticizes Satyabhama
You may also like this video