താലൂക്ക് ഓഫിസിൽ ജപ്‌തി . ചേർത്തല തഹസീൽദാരുടെ മേശയും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള സാധനങ്ങൾ ജപ്തി ചെയ്തു. 1984ൽ ഭൂമിയേറ്റടുത്ത വകയിൽ വയലാർ സ്വദേശിനിയായ കാർത്ത്യായനി അമ്മയ്ക്ക് സർക്കാർ കൊടുക്കാനുള്ള പണം നൽകാത്തതിനെ തുടർന്നാണ് കോടതി ഉത്തരവ് അനുസരിച്ച് ജപ്തി നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്. ഭൂമിയേറ്റെടുത്ത വകയിൽ കാർത്ത്യായനിയമ്മയ്ക്ക് 86,000 ത്തിലേറെ രൂപയാണ് നൽകാനുള്ളത്. സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് താലൂക്കോഫീസിലെ സ്ഥാവര ജംഗമ വസ്തുക്കൾജപ്തി ചെയ്യാൻ കോടതി ഉത്തരവായത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയിൽനിന്ന് ആമീൻ എത്തി താലൂക്കോഫീസിൽ ജപ്തി നടപ്പാക്കി. നിരവധി തവണ നോട്ടീസ് നൽകിയിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതെന്ന് കാർത്യായനി അമ്മയ്ക്ക് വേണ്ടി ഹാജരായഅഭിഭാഷകനായ ജേക്കബ്ബ് ടോംലിൻ വർഗീസ് പറഞ്ഞു.