പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സം ഇറ്റ്ഫോകിന്റെ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം കലക്ടർ അർജുൻ പാന്ധ്യൻ ഉദ്‌ഘാടനം ചെയ്‌തു. തൃശൂർ ജില്ലാ കേന്ദ്രകലാസമിതി സെക്രട്ടറി അഡ്വ. പ്രേംപ്രസാദ് അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഇറ്റ്ഫോക് 2025ന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ, ഡോ. പ്രഭാകരൻ പഴശി, കൗൺസിലർ റെജി ജോയ്, അക്കാദമി പ്രോഗ്രാം ഓഫീസർ വി കെ അനിൽകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം ബി ശുഭ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കലക്ടർ അർജുൻ പാന്ധ്യൻ (ചെയർമാൻ), 23ന് വൈകിട്ട് 4.30ന് നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഉദ്ഘാടനം സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും.

