നടിയെ ആക്രമണ കേസിലെ മാഡത്തെ കണ്ടെത്തുന്നതിനായും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്നു ദിലീപ് സംസാരിക്കുന്നതു കേട്ടുവെന്നാണ് സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴി. “ശിക്ഷ അനുഭവിക്കേണ്ടത് താനല്ല. ഒരു സ്ത്രീയാണ് ശിക്ഷ അനുഭവിക്കേണ്ടത്. അവരെ രക്ഷിച്ചു താന്‍ ശിക്ഷിക്കപ്പെട്ടുവെന്നും’ ദിലീപ് പറഞ്ഞതു കേട്ടുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ വച്ചു സുഹൃത്തായ ബൈജു ചെങ്ങമനാടുമായി നടത്തിയ സംഭാഷണത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞതെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപിന്റെ ഈ ശബ്ദരേഖ ക്രൈംബ്രാഞ്ചിനു നല്‍കിയെന്നും ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
English Summary: It’s not me, it’s Madam who has to suffer: Crime Branch launches search for ‘Madam’
You may like this video also