Site iconSite icon Janayugom Online

കല്ലുമഴ അല്ല ഇത് പുഴു മഴ; ലക്ഷക്കണക്കിന് പുഴുക്കള്‍ പെയ്തിറങ്ങി, കുട പിടിച്ച് നഗരം

തമാശയ്ക്ക് കല്ലുമഴ പെയ്തുവെന്ന് പറയാറുണ്ട്. എന്നാല്‍ അതുപോലെ വിചിത്രമായ മഴകൾ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. മത്സ്യമഴയും ചിലന്തി മഴയും നാണയമഴയുമൊക്കെ വൈറലായ മഴകളില്‍പ്പെടുന്നതാണ്. ഇപ്പോളിതാ ചൈനയില്‍ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പെയ്ത പുഴുമഴയാണ് ശ്രദ്ധനേടുന്നത്. മഴപോലെ ലക്ഷക്കണക്കിന് പുഴുക്കളാണ് ഇങ്ങനെ പെയ്തിറങ്ങുന്നത്. 

ചൈനയിലെ ബെയ്ജിങ്ങിലാണ് സംഭവം നടന്നത്. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കൾ പെയ്തിറങ്ങുകയായിരുന്നു. പുഴുക്കളുടെ ശല്യം കാരണം ആളുകളോടെ കുട പിടിച്ച് നടക്കണമെന്നു വരെ അധികൃതർ മുന്നറിയിപ്പ് നൽകി.

എന്നാല്‍ വിചിത്രമായ ഈ പ്രതിഭാസത്തിനു കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സമീപത്തെ പോപ്ലർ മരത്തിൽ നിന്ന് കാറ്റുവീശിയപ്പോൾ പുഴുക്കള്‍ പറന്നെത്തിയതാകാം എന്ന നിഗമനമുണ്ട്. അതല്ല മേഖലയിൽ വീശിയടിച്ച് കാറ്റിനൊപ്പം ദൂരെയെവിടെ നിന്നെങ്കിലും പുഴുക്കൾ എത്തിയതാകാമെന്നാണ് മറ്റൊരു നിഗമനവുമുണ്ട്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.

Eng­lish Summary;it’s rain­ing worms; Hun­dreds of thou­sands of worms rained down
You may also like this video 

Exit mobile version