Site iconSite icon Janayugom Online

മുസ്ലിം വിരോധംവച്ച് ഹിന്ദുരാഷ്ട്രത്തെ പിന്തുണയ്ക്കുന്നവര്‍ രാജ്യദ്രോഹികളെന്ന് മൗലാന റസാ ഖാന്‍

മുസ്ലീങ്ങളോട് വിരോധം കാണിക്കുകയും ഹിന്ദുക്കളെ പിന്തുണയ്ക്കുകയും ചെയ്യുന്നവർ രാജ്യദ്രോഹികളാണ് ഇത്തിഹാദ്-ഇ‑മില്ലത്ത് കൗൺസിൽ ദേശീയ പ്രസിഡന്റ് മൗലാന തൗഖീർ റസാ ഖാൻ. മൊറാദാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് വച്ചുപൊറുപ്പിക്കില്ല. ഹിന്ദുരാഷ്ട്രം വേണമെന്ന് ആവശ്യപ്പെടുന്ന ഇവര്‍‍ വാസ്തവത്തിൽ ഹിന്ദുക്കളെ പിന്തുണയ്ക്കുന്നവരോ മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നവരോ അല്ല. രാജ്യദ്രോഹികളാണ്. ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് പറയുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം. മുസ്ലീം യുവാക്കൾ പ്രത്യേക മുസ്ലീം രാഷ്ട്രം ആവശ്യപ്പെടാൻ തുടങ്ങിയാൽ എന്ത് സംഭവിക്കും. രാജ്യത്തിന്റെ മറ്റൊരു വിഭജനം ഇനി അനുവദിക്കില്ല, ഖാൻ പറഞ്ഞു.

പ്രലോഭനത്തിലൂടെ ഹിന്ദു സംഘടനകൾ 10 ലക്ഷത്തോളം മുസ്ലീം പെൺകുട്ടികളെയാണ് ഹിന്ദുമതത്തിലേക്ക് മാറ്റിയത്. അവര്‍ ഹിന്ദു രാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നത് ശരിയാണെങ്കിൽ, അവർക്കെതിരെ ഒരു നടപടിയും എടുക്കുന്നില്ലെങ്കിൽ, ഖലിസ്ഥാനെ കുറിച്ച് സംസാരിക്കുന്നവരെ എന്തിനാണ് പ്രോസിക്യൂട്ട് ചെയ്യുന്നതെന്ന വിവാദ ചോദ്യവും ഖാന്റെ ഭാഗത്തുനിന്നുമുണ്ടായി.

 

Eng­lish Sam­mury: Those who talk about hin­du nation should be charged with trea­son says Itti­had-e-Mil­lat Coun­cil Nation­al Pres­i­dent maulana tauqeer raza

 

Exit mobile version