Site icon Janayugom Online

ആനക്കൊമ്പ് കേസ്;മോഹന്‍ലാലിനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി.അടുത്ത നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാ കുറ്റാരോപിതരോടും നേരിട്ട് ഹാജരാകണമെന്നാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

കേസില്‍ ലാല്‍ വിചാരണനേരിടണമെന്നുംകോടതി പറഞു.കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി.രണ്ടാം തവണയാണ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ആവശ്യം കോടതി തള്ളുന്നത്.പ്രത്യേക നിയമത്തിന് കീഴില്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, കേസില്‍ പൊതുതാല്‍പര്യമില്ലെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ചരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാന്‍ കാരണമായി സര്‍ക്കാരും മോഹന്‍ലാലും കോടതിയില്‍ ഉന്നയിച്ച വാദം. 2011ല്‍ മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ ആദയനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ആനക്കൊമ്പ് കണ്ടെത്തിയിരുന്നത്.തുടര്‍ന്ന് വിവരം വനം വകുപ്പിനെ അറിയിക്കുകയും, വനം വകുപ്പ് പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Eng­lish Summary:
Ivory case; Court asks Mohan­lal to appear directly

You may also like this video:

Exit mobile version