അഭിനയത്തിനൊപ്പം കൃഷിയിലും സജീവമാണ് നടൻ ജാക്കി ഷ്റോഫ്. സിനിമ തിരക്കുകൾക്കിടയിലും കൃഷിക്ക് വേണ്ടി സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സ്വന്തം ഫാം ഹൗസിൽ വിളഞ്ഞ പച്ചക്കറി ഉപയോഗിച്ച് നടൻ പാകം ചെയ്ത വിഭവങ്ങളുടെ വിഡിയോയാണ്. ചപ്പാത്തിയും പാവക്ക കറിയും പരിപ്പ് കറിയും സലാഡുമാണ് ഉണ്ടാക്കിയിരിക്കുന്നത്.
നടൻ പങ്കുവെച്ച വിഡിയോയിൽ പരിപ്പ് കറിയിൽ ഒരു ഈച്ച വീണു കിടപ്പുണ്ടായിരുന്നു. ഇത് പ്രേക്ഷകർ ചൂണ്ടിക്കാട്ടുകയും ചെയ്തതു. ജാക്കി ഷ്റോഫിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടന്റെ കൃഷിയോടുള്ള താൽപര്യത്തെ അഭിനന്ദിച്ച് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. കീടനാശി ഉപയോഗിക്കാത്ത പച്ചക്കറികളാണ് ആരോഗ്യത്തിന് നല്ലതെന്നാണ് വിഡിയോക്ക് അധികവും വരുന്ന കമന്റുകൾ.
രജനികാന്ത് ചിത്രമായ ജയിലറിൽ ജാക്കി ഷ്റോഫ് ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഒരു ഇടവേളക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. 2014 ൽ പുറത്തിറങ്ങിയ ആനിമേഷൻ ചിത്രമായ കൊച്ചടൈയാനിലും 1987 ൽ പുറത്തിറങ്ങിയ ഉത്തർ ദക്ഷിണിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഉത്തർ ദക്ഷിണിൽ ഇരുവരും സഹോദരങ്ങളായാണ് അഭിനയിച്ചത്.
English summary; Jackie Shroff responds after Instagram user finds a fly in actor’s ‘healthy’ dal. Watch
you may also like this video;