Site iconSite icon Janayugom Online

ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും

ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഉപരാഷ്ട്രപതിയായി ചുമതലയേല്‍ക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുക്കും. 12.30 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. രാജ്യത്തിന്റെ 14 മത് ഉപ രാഷ്ട്രപതിയായിട്ടാണ് ജഗ്ദീപ് ധന്‍കര്‍ ഇന്ന് സത്യവാചകം ചൊല്ലുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍ എംപിമാര്‍, സ്ഥാനമൊഴിയുന്ന എം വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും. ഉപരാഷ്ട്രപതിയായി സത്യ വാചകം ചൊല്ലുന്ന ജഗ്ദീപ് ധന്‍കര്‍ തന്നെയാണ് ഇനിമുതല്‍ രാജ്യസഭയുടെ ചെയര്‍മാനും.

രാജസ്ഥാനിലെ ജൂണ്‍ ജനു സ്വദേശിനിയാണ് ജഗ്ദീപ് ധന്‍കര്‍. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍ വായിക്കും. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച വ്യക്തി എന്ന പ്രത്യേകത കൂടി ഈ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ക്കുണ്ട്. 74 .36 ശതമാനം വോട്ടാണ് ജഗ്ദീപ് ധന്‍കര്‍ സ്വന്തമാക്കിയത്.

Eng­lish sum­ma­ry; Jagdeep Dhankhar will take over as Vice Pres­i­dent today

You may also like this video;

Exit mobile version