ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലുൾപ്പടെയുള്ളവരെ 10 വർഷം തടവിന് ശിക്ഷിച്ച സെഷൻസ് കോടതി വിധിക്ക് സ്റ്റേയില്ല. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. കവരത്തി സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ. വധശ്രമ കേസിൽ എന്‍സിപി എംപി ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കീഴ്‌ക്കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
2009 ൽ പടന്നാത സാലിഹിനെ ആക്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസലുൾപ്പടെയുള്ള പ്രതികളെ ശിക്ഷിച്ചത്.
പ്രതികൾക്കെതിരെ എതിരെ 307 വകുപ്പ് ചുമത്തിയ നടപടി അംഗീകരിച്ചാണ് 10 വർഷം ശിക്ഷ വിധിച്ചത്. 2009ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് അടിപിടിയിൽ കലാശിച്ചത്. ആസൂത്രിത അക്രമമായിരുന്നില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്.
English Summary:Jail sentence for Lakshadweep MP: No stay on verdict
You may also like this video