Site iconSite icon Janayugom Online

ജയ്പൂര്‍ ബോംബ് സ്ഫോടനം; നാലു പ്രതികള്‍ക്കും ജീവപര്യന്തം

2008ലെ ജ‌യ‌്പൂര്‍ സ്ഫോടന പരമ്പര കേസില്‍ നാല് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. സര്‍വാര്‍ ആസ്മി, മുഹമ്മദ് സെയ്ഫ്, സായഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവരെയാണ് ജയ‌്പൂര്‍ പ്രത്യേക കോടതി ശിക്ഷിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരമാണ് തടവ് ശിക്ഷ. 2008ല്‍ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജ‌യ‌്പൂരില്‍ ഒരേ ദിവസം ഒമ്പതിടങ്ങളിലാണ് സ്ഫോടനമുണ്ടായത്. 70 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മനക് ചൗക്ക് ഖണ്ഡ, ചന്ദ്പോൾ ഗേറ്റ്, ബാഡി ചൗപദ്, ഛോട്ടി ചൗപദ്, ട്രിപ്പോളിയ ഗേറ്റ്, ജോഹ്രി ബസാർ, സംഗനേരി ഗേറ്റ് എന്നിവിടങ്ങളിലായിരുന്നു സ്ഫോടന പരമ്പര.

സംഭവവുമായി ബന്ധപ്പെട്ട വ്യത്യസ്ത കേസുകളിൽ, 2019 ഡിസംബറിൽ കോടതി അസ്മി, സെയ്ഫ്, റഹ്മാൻ, മുഹമ്മദ് സൽമാൻ എന്നിവർക്ക് വധശിക്ഷ വിധിച്ചിരുന്നു. മറ്റൊരു പ്രതിയായ ഷഹബാസിനെ സംശയത്തിന്റെ ആനുകൂല്യം നൽകി കുറ്റവിമുക്തനാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ അതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

Exit mobile version