Site icon Janayugom Online

ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊല; പ്രതിയെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കണമെന്ന് പൊലീസ്

ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊലക്കേസില്‍ പ്രതി ചേതന്‍ സിംഗിനെ നാര്‍ക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പൊലീസ്. ഈ അവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കൂട്ടക്കൊല നടത്താന്‍ ചേതന്‍ സിംഗിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് നാര്‍ക്കോ അനാലിസിസ് വേണമെന്ന ആവശ്യവുമായി പൊലീസ് രംഗത്തെത്തിയത്. അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ പ്രതി ചേതന്‍ സിംഗിനെതിരെ നേരത്തെ പൊലീസ് മതസ്പര്‍ധാ വകുപ്പും മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റത്തില്‍ ഐപിസി 153 എ വകുപ്പും കൂടി ചുമത്തിയിരുന്നു. പ്രതി ചേതന്‍ സിംഗിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസ് ഈ അവശ്യവുമായി കോടതിയെ സമീപിച്ചത്.

Eng­lish sum­ma­ry; Jaipur-Mum­bai Express mas­sacre; The police should make the accused under­go narco-analysis
you may also like this video;

Exit mobile version