Site iconSite icon Janayugom Online

ജാതി സെന്‍സസില്‍ നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നതായി ജയറാം രമേശ്

ജാതി സെന്‍സസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഒളിച്ചോടുന്നതായി കോണ്‍ഗ്രസ്.എന്തിനാണ് ഈ വിഷയത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്സില്‍ ഹിന്ദിയിലുള്ള ഒരു പോസ്റ്റില്‍ ചോദിച്ചു.ജയറാം രമേശ് ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രിയോട് നേരിട്ടുള്ള ചോദ്യങ്ങൾ ഉന്നയിച്ചു. 

എന്തുകൊണ്ടാണ് പ്രധാനമന്ത്രി ജാതി സെൻസസിൽ നിന്ന് ഒളിച്ചോടുന്നതെന്നും ഈ വിഷയത്തിൽ ഇത്ര ആശയക്കുഴപ്പം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിൽ ജാതിയില്ല എന്ന് അദ്ദേഹം ചിലപ്പോൾ പറയാറുണ്ട്. പണക്കാരനും ദരിദ്രനും എന്ന രണ്ട് ജാതികളെ മാത്രമേ തനിക്കറിയൂ എന്നാണ് അദ്ദേഹം പറയുന്നത്. ചിലപ്പോൾ മോഡി സ്വയം ഏറ്റവും വലിയ ഒബിസി എന്ന് പറയുന്നതായും രമേശ് പറഞ്ഞു.

2011‑ൽ യുപിഎ സർക്കാർ രാജ്യത്തെ 25 കോടി കുടുംബങ്ങളുടെ സാമൂഹിക‑സാമ്പത്തിക‑ജാതി സെൻസസ് നടത്തിയിരുന്നുവെന്നത് ശരിയല്ലേ, എന്നാൽ മോഡി സർക്കാർ ഇതുവരെ ഡാറ്റ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും മോഡി സർക്കാർ ജാതി സെൻസസ് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല എന്നത് ശരിയല്ലേ? 2021 മുതൽ പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സെൻസസ് സർക്കാർ തീർപ്പാക്കിയിട്ടില്ലെന്നത് ശരിയല്ലേ? രമേശ് പറഞ്ഞു. മോഡി ജി, നിങ്ങൾ എന്തിനാണ് രാജ്യത്തോട് സത്യം പറയാൻ ഭയപ്പെടുന്നത്?ജയറാം രമേശ് ചോദിച്ചു. 

Eng­lish Summary:
Jairam Ramesh says Prime Min­is­ter is run­ning away from caste census

You may also like this video:

Exit mobile version