കഴിഞ്ഞ വർഷം പഞ്ചാബിലെ ജലന്ധറിൽ നടന്ന ഹിന്ദു പുരോഹിതന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെടിഎഫ്) തലവനെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പത്തു ലക്ഷം രൂപ പാരതോഷികം പ്രഖ്യാപിച്ചു.
കേസിൽ കെടിഎഫ് തലവന്‍ ഹർദീപ് സിങ് നിജ്ജാറിനെതിരെ കുറ്റപത്രം സമർപ്പിച്ച് മൂന്നാഴ്ചക്ക് ശേഷമാണ് കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
കാനഡയിലാണ് നിജ്ജാർ താമസിക്കുന്നത്. ഇന്ത്യയിൽ സിഖുകാർ നടത്തുന്ന വിഘടനവാദവും ആക്രമണങ്ങളും നിജ്ജാർ പ്രോത്സാഹിപ്പിക്കുന്നതായി എൻഐഎ പറയുന്നു. എൻഐഎയുടെ ഡൽഹി ആസ്ഥാനത്തും ചണ്ഡീഗഡ് ബ്രാഞ്ച് ഓഫീസിലുമുള്ള ടെലിഫോൺ, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം നമ്പറുകൾ പ്രതിയെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകുന്നതിനായി പുറത്തുവിട്ടു. പ്രതിയെക്കുറിച്ച് സൂചന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വർഷം ജനുവരി 31നാണ് ജലന്ധറിലെ ഫില്ലൂരിലെ ഗ്രാമത്തിൽ ഹിന്ദു പുരോഹിതൻ കമൽദീപ് ശർമ്മ കൊല്ലപ്പെട്ടത്. ഇതിൽ നിജ്ജാർ ഉൾപ്പെടെ നാല് പേർക്കെതിരെ ജൂലൈ അഞ്ചിന് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2021 ഒക്ടോബർ എട്ടിനാണ് ഇവർക്കെതിരെ എൻഐഎ കേസെടുത്തത്.
English Summary: Jalandhar Hindu priest’s murder: NIA announces reward for informers
You may like this video also