Site icon Janayugom Online

ജലസാക്ഷരതയും സഹജീവി സ്നേഹവും കുട്ടികളിൽ വളർത്തിയെടുക്കണം: ജിതേഷ്ജി

jitheji

കുട്ടികളിൽ ജല സാക്ഷരതയും സഹജീവി സ്നേഹവും വളർത്തിയെടുക്കുന്ന തരത്തിൽ വിദ്യാഭ്യാസ രീതി പരിഷ്കരിക്കണമെന്ന് ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറും & വിഖ്യാത എക്കോ ‑ഫിലോസഫറുമായ ജിതേഷ്ജി അഭിപ്രായപ്പെട്ടു. സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥഒ പ്രവർത്തിക്കുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്‌ സംഘടിപ്പിച്ച എരിയുന്ന വേനലിൽ “കുരുവിക്കൊരു തുള്ളി ചലഞ്ച് 2023” ന്റെയും സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ എൽ പി എസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കൃഷ്ണകുമാർ സി സി വിശിഷ്ടാതിഥി ആയിരുന്നു.

ട്രസ്റ്റ്‌ ചെയർമാൻ എൽ സുഗതൻ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ അജിത് കുമാർ വി സ്വാഗതം പറഞ്ഞ ചടങ്ങിൽ എസ് എം സി ചെയർമാൻ ബിജിൻ അധ്യക്ഷനായിരുന്നു. ട്രസ്റ്റ്‌ സഹകാരി ബിജു മുതുകുളം, യുത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത് മിഷ, സ്കൂൾ ലീഡർ നീലാംബരി തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ലതാ എം എസ് നന്ദി പറഞ്ഞു. മുൻ വർഷങ്ങളിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളും അഞ്ഞൂറിൽ പരം സ്‌കൂളുകളും ഏറ്റെടുത്ത് പ്രാവർത്തികമാക്കിയ സുഗതവനം ട്രസ്റ്റിന്റെ പദ്ധതിയാണ് കുരുവിക്കൊരു തുള്ളി ചലഞ്ച്.

You may also like this video

Exit mobile version