Site iconSite icon Janayugom Online

ജെല്ലിക്കെട്ട് ഉത്സവം: തമിഴ്നാട്ടില്‍ കാളയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ മ രിച്ചു

jellikkettujellikkettu

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ക്കിടെ കാളയുടെ ആക്രമണത്തില്‍ ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് സംഭവം. ജെല്ലിക്കെട്ടും മഞ്ചുവിരട്ടലിലുമാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു. എന്നാൽ ജല്ലിക്കെട്ടിനിടെയല്ല, ഓട്ടത്തിന് ശേഷം മൃഗങ്ങളെ പിടിച്ചുകെട്ടാൻ ഉടമകൾ ഒത്തുകൂടിയപ്പോഴായിരുന്നുവെന്ന് ആക്രമണം ഉണ്ടായത് പൊലീസ് പറഞ്ഞു. 186 കാളകളാണ് ഈ ജല്ലിക്കെട്ടിന്റെ ഭാഗമായത്.

കാളയെ മെരുക്കുന്ന കായിക വിനോദത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ നടപടികളെക്കുറിച്ച് സുപ്രിം കോടതി ഇടപെട്ടിരുന്നു. സുപ്രിം കോടതി നിർബന്ധമാക്കിയ സുരക്ഷാ മാനദണ്ഡങ്ങളിൽ മുഴുവൻ വേദിയിലും ഇരട്ട ബാരിക്കേഡുകളും കാണികളെ പരുക്കേൽപ്പിക്കുന്ന മൃഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉൾപ്പെടുന്നു. മധുര ജില്ലയിലെ പാലമേട്ടിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ ആക്രമണത്തില്‍ 60 പേർക്ക് പരുക്കേറ്റിരുന്നു.

Eng­lish Sum­ma­ry: Jal­likat­tu fes­ti­val: Two killed in Tamil Nadu bull attack
You may also like this video

Exit mobile version