Site iconSite icon Janayugom Online

ജെല്ലിക്കെട്ടിന് നിരോധനമില്ല; തമിഴ്നാടിന്റെ സംസ്കാരമെന്ന് സുപ്രീം കോടതി

jellikkettujellikkettu

തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്സവത്തിന് തല്‍ക്കാലം നിരോധനം ഏര്‍പ്പെടുത്തില്ല. ജെല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രിം കോടതി പ്രസ്താവിച്ചു. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല.നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്.അതിൽ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

തമിഴ്നാട്, മഹാരാഷ്ട്ര സർക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്നേഹികൾ നൽകിയ ഹർജിയിലാണ് വിധി. ജെല്ലിക്കട്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറിക്കടക്കാൻ നിയമം കൊണ്ടുവന്നിരുന്നു അനുഛേദം 29 (1) ഉൾപ്പെടുത്തി സംരക്ഷണം നൽകിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധാ ബോസാണ് വിധി പറഞ്ഞത്.

കഴിഞ്ഞ ഡിസംബറിൽ വിധി പറയാൻ മാറ്റിയ ഹർജിയിലാണ് ഇന്നത്തെ വിധി. ഹർജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് കെ.എം.ജോസഫ് അടുത്തതായി വിരമിക്കാനിരിക്കെയാണ് വിധി പ്രഖ്യാപനം. 2014 ഇൽ മലയാളിയായ ജസ്റ്റിസ് കെ.എസ്‌. രാധാകൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ആണ് ജെല്ലിക്കെട്ട് നിരോധിച്ചത്.

Eng­lish Sum­ma­ry: Jal­likat­tu has no ban; The Supreme Court said that the cul­ture of Tamil Nadu

You may also like this video

Exit mobile version