പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള ജെയിംസ് വെബ് ടെലിസ്‌കോപ്പിന്റെ വിക്ഷേപണം വിജയം. സോളാര്‍ പാനലുകള്‍ വിടര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയതായി മിഷന്‍ കണ്‍ട്രോള്‍ അറിയിച്ചു.
ഫ്രഞ്ച് ഗയാനയില്‍ നിന്ന് അരിയാനെ 5 റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യന്‍ സമയം 5.50നായിരുന്നു വിക്ഷേപണം. വിക്ഷേപണം കഴിഞ്ഞ് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പ്പെട്ടു.
മുപ്പത് വര്‍ഷമെടുത്ത് മൂന്ന് ബഹിരകാശ ഏജന്‍സികള്‍ ചേര്‍ന്നാണ് ദൗത്യം യാഥാര്‍ത്ഥ്യമാക്കിയത്. പത്ത് ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ആകെ ചെലവ്.
ഈ പ്രപഞ്ചം അതിന്റെ ശൈശവ ദശയില്‍ എങ്ങനെയായിരുന്നു? ആദ്യ നക്ഷത്ര സമൂഹങ്ങളും ഗ്രഹങ്ങളുമൊക്കെ എങ്ങനെയായിരുന്നു ? ഇങ്ങനെ കുറേ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാണ് ജെയിംസ് വെബ് സ്‌പേസ് ടെലിസ്‌കോപ്പ് ദൗത്യം. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. മനുഷ്യന്‍ ഇന്ന് വരെ നിര്‍മ്മിച്ചതില്‍ വച്ച് എറ്റവും ശേഷി കൂടിയ ബഹിരാകാശ ദൂരദര്‍ശിനിയുടെ വിക്ഷേപണമാണ് ഈ ക്രിസ്മസ് ദിനത്തില്‍ നടന്നത്.
English Summary: James Webb Telescope Launch Success: Mission to Unlock the Secrets of the Universe
You may like this video also