Site iconSite icon Janayugom Online

ജമ്മു കശ്മീർ മേഘവിസ്ഫോടനം: മരണസംഖ്യ 60 ആയി; 100 ലധികം പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ വൻ മേഘവിസ്ഫോടനത്തിൽ മരണസംഖ്യ 60 ആയി ഉയർന്നു. ദാരുണമായ സംഭവത്തിൽ 120 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മച്ചൈൽ മാതാ തീർഥാടന കേന്ദ്രത്തിലേക്കുള്ള റോഡിലെ ഗ്രാമമായ ചോസിതിയിലാണിത്. മരിച്ചവരിൽ രണ്ട് കേന്ദ്ര വ്യാവസായിക സുരക്ഷാ സേന ഉദ്യോഗസ്ഥരും മച്ചൈൽ മാതാ തീർത്ഥാടകരും ഉൾപ്പെടുന്നുണ്ട്.

മേഘവിസ്ഫോടനത്തിന് തൊട്ടുപിന്നാലെ ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, ഇന്ത്യൻ സൈന്യം, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ സംയുക്ത രക്ഷാപ്രവർത്തനം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ചോസിതി പ്രദേശത്ത് വൻ മേഘവിസ്ഫോടനം ഉണ്ടായത്. ഇത് മേഖലയിൽ മിന്നൽ പ്രളയത്തിന് കാരണമായി. മേഘവിസ്ഫോടനം ഉണ്ടായപ്പോൾ ഏകദേശം 1,200 പേർ സ്ഥലത്തുണ്ടായിരുന്നതായും മരണസംഖ്യ ഉയർന്നേക്കാമെന്നും ബിജെപി എംഎൽഎ സുനിൽ ശർമ്മ പറഞ്ഞു. 

കിഷ്ത്വാറിലെ മേഘവിസ്ഫോടനത്തിൽ 60 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും 100 ലധികം പേർക്ക് പരിക്കേറ്റുവെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നിരവധി പേരെ കാണാതായതായി. മണ്ണിടിച്ചിൽ അവശിഷ്ടങ്ങൾ ഒഴുകിയെത്തി വീടുകളും കടകളും വാഹനങ്ങളുമാണ് മണ്ണിനടയിലുള്ളത്. 

Exit mobile version