Site iconSite icon Janayugom Online

അരുന്ധതി റോയിയുടെ അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍

തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുകയും തെററായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ സര്‍ക്കാര്‍. അരുന്ധതിറോയ്, എജി നൂറാനി അടക്കമുള്ളവരുടെ പുസ്തകങ്ങളാണ് നിരോധിച്ചത്.തീവ്രവാദത്തെ മഹത്വവൽക്കരിക്കുന്നു, തെറ്റായ വിവരങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, കേന്ദ്രഭരണ പ്രദേശത്ത് വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നു, യുവാക്കളെ തെറ്റായ വഴിയിലേക്ക്‌ നയിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ്‌ പുസ്‌തകങ്ങൾ നിരോധിക്കാനായി പറഞ്ഞത്‌.

ഇവ പൊതുസമാധാനത്തിനും രാജ്യത്തിന്റെ ഐക്യത്തിനും ദോഷകരമാണെന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.അരുന്ധതി റോയിയുടെ ആസാദി, എ ജി നൂറാനിയുടെ ദ കശ്മീർ ഡിസ്പ്യൂട്ട് 1947- 2012 തുടങ്ങിയ പുസ്തകങ്ങളാണ് നിരോധിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ്‌ നടപടി.

Exit mobile version