Site iconSite icon Janayugom Online

ജമ്മു കശ്മീര്‍ നൗഗാം പൊലീസ് സ്റ്റേഷനിലെ സ്ഫോടനം; മരണം ഒന്‍പതായി

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ 9 ആയി ഉയർന്നു. 29 പേർക്ക് പരിക്കേറ്റെന്ന പുതിയ വിവരവും പുറത്തുവരുന്നുണ്ട്. സ്ഫോടനം നടത്തി എന്ന് അവകാശപ്പെട്ട് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടന രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ അട്ടിമറി അടക്കം എല്ലാ സാധ്യതകളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന നൗഗാം പോലീസ് സ്റ്റേഷനിലാണ് ഉഗ്ര സ്ഫോടനം ഉണ്ടായത്. ഫോറൻസിക്, പൊലീസ് ഉദ്യോഗസ്ഥർ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ പൊലീസ് സ്റ്റേഷനും വാഹനങ്ങളും കത്തിയമർന്നതിനൊപ്പം, സ്റ്റേഷന് സമീപത്തുള്ള വീടുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. 

Exit mobile version