Site iconSite icon Janayugom Online

‘ജാനകി വി’ റീ എഡിറ്റ് ചെയ്ത പതിപ്പ് നാളെ സെൻസർ ബോർഡിന് സമർപ്പിക്കും; സംവിധായകൻ പ്രവീൺ നാരായണൻ

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ മാറ്റങ്ങള്‍ വരുത്തിയ പതിപ്പ് വീണ്ടും സെന്‍സര്‍ ചെയ്യാനായി നാളെ സമര്‍പ്പിക്കുമന്ന് ചിത്രത്തിൻറെ സംവിധായകൻ പ്രവീൺ നാരായണൻ.‌‌ ’24 മണിക്കൂറിനുള്ളില്‍ പുതിയ പതിപ്പ് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് സ്ഥലങ്ങളില്‍ മ്യൂട്ട് ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. കലാകാരനെന്ന നിലയില്‍ അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ അംഗീകരിച്ചേ മതിയാകൂവെന്നും’ പ്രവീണ്‍ വ്യക്തമാക്കി.

ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങള്‍ സിനിമയുടെ ഉള്ളടക്കത്തെ ബാധിക്കാന്‍ സാധ്യത കുറവാണെന്നും പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയെങ്കില്‍ 18ന് ചിത്രം തിയറ്ററുകളിലെത്തിക്കാന്‍ കഴിയുമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഫെഫ്കയ്ക്കും പ്രൊഡ്യുസേഴ്സ് അസോസിയേഷനോടും മാധ്യമങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു.

Exit mobile version