Site iconSite icon Janayugom Online

ജനം ടിവി എംഡി ജി കെ പിള്ള അന്തരിച്ചു

ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മാനേജ്‌മെന്റ് വിദഗ്ധനും സാമൂഹിക പ്രവര്‍ത്തകനുമാണ്, ആര്‍എസ്എസ് പാലക്കാട് നഗര്‍ സംഘചാലക് , സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

1973‑ല്‍ ബിറ്റ്സ് പിലാനിയില്‍ നിന്ന് എഞ്ചിനീയറിങ്ങില്‍ബിരുദം നേടിയ ജി.കെ. പിള്ള മാനുഫാക്ചറിംഗ് മേഖലയില്‍ 47 വര്‍ഷത്തിലേറെ പ്രൊഫഷണല്‍ അനുഭവസമ്പത്തുള്ള മാനേജുമെന്റ് വിദഗ്ധനാണ്. കഴിഞ്ഞ 8 വര്‍ഷമായി വാല്‍ചന്ദ്നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു. 2020 മാര്‍ച്ചില്‍ വിരമിച്ച ശേഷം, ഇപ്പോള്‍ വാല്‍ചന്ദ്നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനായിരുന്നു. ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ബാംഗ്ലൂര്‍ എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയിരുന്നു. ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുള്ള പിള്ള ദേശീയ തലത്തിലുള്ള ഹോക്കി താരം കൂടിയായിരുന്നു.

ഭാര്യ :അനില പിള്ളമക്കള്‍ : അരുണാ പിള്ള (യു.എസ്.എ) ഭാഗീരഥി ( പൂണെ ) .മരുമക്കള്‍: സന്ദീപ് മോഹന്‍ (യു.എസ്.എ) , സഹല്‍ ദോഷി (പൂണെ ). സംസ്‌കാരം നാളെ രാവിലെ 10ന് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍

Eng­lish Summary:Janam TV MD GK Pil­lai passed away
You may also like this video

Exit mobile version