Site icon Janayugom Online

ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ എ ശിവരാജൻ അന്തരിച്ചു

ജനയുഗം കൊച്ചി യൂണിറ്റ് മാനേജരും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ആര്യാട് കൈതവളപ്പിൽ എ ശിവരാജൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പകൽ 4.30 ഓടെയായിരുന്നു അന്ത്യം. എഐടിയുസി ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ആലപ്പുഴ അർബൻബാങ്ക് പ്രസിഡന്റ്, ആര്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിപിഐ മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഐ മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറി, ബോട്ട് ക്രൂ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി, റാണി കായൽ പാടശേഖര പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ എസ് ആർ ടി സി ജീവനക്കാരനായിരുന്നു. ഭാര്യ: രമാദേവി. മക്കൾ: ഉണ്ണി (എ കെ എസ് ടി യു ജില്ലാ സെക്രട്ടറി), നീരജ. തിരുവനന്തപുരത്തുനിന്നും ആലപ്പുഴയിലേയ്ക്കുള്ള യാത്രാമദ്ധ്യേ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Eng­lish Sum­ma­ry: Janayugam Kochi unit man­ag­er CA Sivara­jan has passed away

 

Exit mobile version