Site icon Janayugom Online

‘ഹോം’- ഒരു വീടനുഭവം

പതിവ് ശൈലിയും സൂപ്പർ നായക പരിവേഷവും മാത്രമുള്ള കണ്ടെന്റ് ബേസ്ഡ് സിനിമകളും ജനപ്രീതി നേടുമെന്ന് തെളിയിച്ച സിനിമയാണ് ‘ഹോം. ‘സാധാരണക്കാരിൽ സാധാരണക്കാരനായ ഒലിവർ ട്വിസ്റ്റിന്റെയും കുടുംബത്തിന്റെയും കഥ പറയുന്ന ‘ഹോംമി‘ന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് റോജിൻ തോമസ് ആണ്. വ്യക്തിപരമായ സമ്പർക്കം മറന്നു ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക് മാത്രം ഒതുങ്ങി കൂടുന്ന വർത്തമാനകാലഘട്ടത്തെയാണ് ഈ സിനിമ പ്രതിനിധീകരിക്കുന്നത്. 

ഇംഗ്ലീഷ് ക്ലാസിക്കുകൾ മൊഴിമാറ്റം ചെയുന്ന ടൈപ്പിസ്റ്റായി ജോലിചെയ്തിരുന്ന ഒരപ്പന്റെ മകനായ ഒലിവർ ട്വിസ്റ് എന്ന കഥാപാത്രത്തെ പ്രേക്ഷകന്റെ മനസിൽ പതിപ്പിച്ചത് ഇന്ദ്രൻസാണ്. ആൺമക്കളുള്ള ഏതൊരു വീട്ടിലുള്ള അമ്മമാരുടെയും പൊതുസ്വഭാവം തുറന്നുകാട്ടുന്ന കുട്ടിയമ്മയായി മഞ്ജു പിള്ളയുടെ കഥാപാത്രം ഏറെ ശ്രദ്ധേയമായി.
സാങ്കേതിക വിദ്യയുടെ ലോകത്തേക്ക് ഒതുങ്ങികൂടിയ രണ്ടുമക്കളായി ആന്റണിയും ചാൾസിനേയും അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയും നസ്രിനും ആണ്. നവാഗത സംവിധായകനായ ആന്റണി തന്റെ രണ്ടാമത്തെ സ്ക്രിപ്റ്റ് പൂർത്തീകരിക്കാനുള്ള ബദ്ധപ്പാടിലാണ്. ഏറെ കാലങ്ങൾക്കു ശേഷം വീട്ടിലേക്കു എത്തുന്ന മകനോട് ഏറെ കാര്യങ്ങൾ സംസാരിക്കാനുള്ള ഒളിവറിന് മകനിൽ നിന്നു കിട്ടുന്ന അവഗണന ഭംഗിയായി പ്രകടിപ്പിക്കാൻ ഇന്ദ്രൻസിന് സാധിച്ചു.
ടെക്നോളജിയുടെ ആധിപത്യത്തിലേക്കു എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഒലിവറും അറിവില്ലായ്മ കൊണ്ട് പറ്റുന്ന അബദ്ധങ്ങളും ചിത്രത്തിലൂടെ റോജിൻ കാട്ടിത്തരുന്നു. ടെക്നിക്കലി പെർഫെക്ടായ അമ്മായിഅച്ഛനെ റോൾമോഡലായി കാണുന്ന ആന്റണി തന്റെ അച്ഛനിൽ ഒരു ‘എക്സ്ട്രാ ഓർഡിനറി’ ഇല്ലെന്ന് പറയുന്നത് വഴിത്തിരിവാകുന്നു. എന്നാൽ എക്സ്ട്രാ ഓർഡിനറി സംഭവം തന്റെ ജീവിതത്തിൽ ഉണ്ടെന്ന് പറയുന്നത് സിനിമയിലെ വറിത്തിരിവാകുന്നു. 

നമ്മുടെ വീടു തന്നെ പശ്ചാത്തലമാണെന്നു തോന്നിപ്പിക്കുന്ന പല ഫ്രെയിമും ഉൾപ്പെടുത്താൻ ഛായാഗ്രാഹകനായ നീൽ ഡി കുഞ്ഞക്കു സാധിച്ചു. അതോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളെ അന്ധമായി വിശ്വസിക്കുന്ന ഒളിവറിന്റെ കൂട്ടുകാരനായ സൂര്യന്റെ കഥാപാത്രം അവതരിപ്പിച്ച ജോണി ആന്റണി, ദീപ തോമസ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ആശ അരവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങളെ മാത്രം ഉൾപ്പെടുത്തി കൊണ്ട് റോജിൻ ഒരു ഹോംലി ഫീലിങ് തന്ന ഫീൽ ഗുഡ് മൂവി ആയി മാറുകയാണ് ‘ഹോം’. മൊബൈൽ സ്ക്രീനിൽ നിന്നു കണ്ണു മാറ്റിയാൽ, നമുക്ക് നമ്മളെ തന്നെ പ്രതിബിംബിക്കുന്ന ഒരു ചിത്രമായി മാറുന്ന അനുഭവമാണ് സിനിമ നൽകുന്നത്. 

Exit mobile version