Site iconSite icon Janayugom Online

ഒരു റിപ്പബ്ലിക് ദിനം

1947 ഓഗസ്റ്റ് മാസം 15-ാം തീയതി നമ്മുടെ ഇന്ത്യ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി. എങ്കിലും ഡോ. അംബേദ്കര്‍ ചെയര്‍മാനായി തയാറാക്കിയ ഇന്ത്യയുടെ ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി മാസം 26-ാം തീയതിയാണെന്നത് ഏവര്‍ക്കും അറിവുള്ളതാണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മയ്ക്കാണ് എല്ലാ വര്‍ഷവും ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. അങ്ങനെ 2022 ജനുവരി 26 ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുകയാണ്.

രാജ്യമെമ്പാടും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ വികസ്വര രാഷ്ട്രമായ ഇന്ത്യ, ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയെന്നോണം ലോക സമാധാനത്തിനും സുരക്ഷിതത്വത്തിനും അഖണ്ഡതക്കും നിലനില്പിനും ഏറ്റവും മുന്തിയ പ്രാധാന്യം നല്കുന്നു.‍ അതിലൂടെ വരുംതലമുറയുടെ വെെജ്ഞാനിക‑വെെകാരിക‑സാമൂഹ്യ‑ശാസ്ത്ര‑സാങ്കേതിക മികവുകളെ പരിപോഷിപ്പിക്കുന്നതിനുതകുന്നതരത്തില്‍ മതേതര-ജനാധിപത്യ‑മൂല്യാധിഷ്ഠിത സാമൂഹ്യജീവിതക്രമത്തിന് ഊന്നല്‍ നല്കേണ്ടതുമാണ്.

Exit mobile version