നിന്റെ കുഞ്ഞുങ്ങളോട്
നിനക്ക് കഥപറയാനും
കടങ്കഥ പറയാനും
ഞങ്ങളോളം വരില്ല
മറ്റൊരു പക്ഷിയും
നിന്റെ ജടില ചിന്തകൾ
ഞങ്ങളെ വെറുത്താലും
നിന്റെ ആത്മാക്കൾ
ഞങ്ങളെ വെറുക്കില്ല
നിന്റെ നീലാകാശത്ത്
പറക്കാൻ ഞങ്ങളെ
ആഗ്രഹിക്കാറില്ലെങ്കിലും
ഞങ്ങളെ പ്രതീക്ഷിക്കാറുണ്ട്
നിന്റെ എച്ചിൽ മനസിനെ
ശുദ്ധീ കരിക്കാൻ
ഈ കറുത്ത വർഗം തന്നെ
പറന്നെത്തണം
ഈ കറുപ്പും വെറുപ്പുമാണ്
ഞങ്ങളെ നിർഭയരാക്കുന്നത്
ഒരു വലയിലും വീഴ്ത്താത്തത്
ഒരു കൂട്ടിലും അടയ്ക്കാത്തത്
അതിനാൽ സുഹൃത്തേ
കറുപ്പിനോളം വരില്ല സ്വാതന്ത്ര്യം
ഒരു വെളുപ്പിനും
കാക ചിന്തകൾ

