ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളും പൊലീസും തമ്മില്‍ ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തിൽ രണ്ട് ഗുസ്തി താരങ്ങൾക്ക് പരുക്ക്. ഗുസ്തിതാരങ്ങളായ വിനേഷ് വിനേഷ് ഫോഗട്ട്,ബജ്‌രംഗ് പൂനിയയ്ക്കുമാണ് പരുക്കേറ്റിരിക്കുന്നത്.
മദ്യപിച്ചെത്തിയ പൊലീസുകാര്‍ തങ്ങളെ ലക്ഷ്യം വെച്ച് ആക്രമിച്ചുവെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പൊലീസുകാര്‍ മര്‍ദിച്ചു, വനിതാ റെസ്ലിംഗ് താരങ്ങളോട് മോശമായി പെരുമാറി തുടങ്ങിയ ഗുരുതര ആരോപണങ്ങളും താരങ്ങള്‍ ഉയര്‍ത്തി. പകല്‍ മുഴുവന്‍ പെയ്ത മഴയില്‍ സമരവേദിയിലെ കിടക്കകള്‍ നശിച്ചിരുന്നു. ഇത് എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘർഷം ഉണ്ടായ സാഹചര്യത്തിൽ ജന്തർമന്തറിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ആംആദ്മി പാര്‍ട്ടിയാണ് സമരക്കാര്‍ക്ക് കിടക്കകളുമായി എത്തിയത്. എന്നാല്‍ ആറ് മണിക്ക് ശേഷം ജന്തര്‍മന്തറിലേക്ക് പുറത്ത് നിന്നും ആളുകള്‍ക്ക് പ്രവേശനമില്ല. നേതാക്കള്‍ കടന്നത് ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
ജന്തര്‍ മന്തറിലേക്ക് അനുമതിയില്ലാതെ സോമനാഥ് ഭാരതി കിടക്കകളുമായി എത്തിയെന്നും ഇവ ട്രക്കില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പ്രതിഷേധക്കാര്‍ അക്രമാസക്തരായെന്നും പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന്, ചെറിയ തര്‍ക്കമുണ്ടാവുകയും സോമനാഥ് ഭാരതിയെയും മറ്റ് 2 പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം പുറത്ത് വന്നിട്ടുണ്ട്.
english summary:Jantarmantar conflict; Two wrestlers injured
you may also like this video: