Site iconSite icon Janayugom Online

ജപ്പാൻ തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി സനാതൻ താക്കൈച്ചിക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപ്

ജപ്പാൻ പ്രധാനമന്ത്രി സനാതൻ താക്കൈച്ചിക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജപ്പാനിൽ ഞായറാഴ്ച (ഫെബ്രുവരി 8, 2026) നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ താക്കൈച്ചിക്ക് പൂർണ്ണ പിന്തുണ അറിയിച്ചത്.
താക്കൈച്ചി “ശക്തയും ബുദ്ധിമതിയുമായ ഒരു നേതാവാണെന്നും അവർ ജപ്പാനിലെ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും” ട്രംപ് കുറിച്ചു. വിദേശ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ അമേരിക്കൻ പ്രസിഡന്റുമാർ പരസ്യമായി പക്ഷം പിടിക്കുന്നത് അപൂർവമാണെങ്കിലും, ട്രംപ് ഇതിനുമുമ്പും ഹംഗറിയിലെ വിക്ടർ ഓർബൻ, അർജന്റീനയിലെ ഹാവിയർ മിലി എന്നിവർക്ക് ഇത്തരത്തിൽ പിന്തുണ നൽകിയിട്ടുണ്ട്.

Exit mobile version