Site iconSite icon Janayugom Online

വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ജപ്പാന്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിലധികമായി അടച്ചിട്ടിരുന്ന രാജ്യാതിര്‍ത്തികള്‍ വിനോദസഞ്ചാരികള്‍ക്കായി ജപ്പാന്‍ തുറന്നു.
പല രാജ്യങ്ങളും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ക്ക് നല്‍കി വന്നിരുന്ന വിസ ഫ്രീ യാത്രയും പുനസ്ഥാപിച്ചു. കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനും യെന്‍ വില കുത്തനെ ഇടിഞ്ഞത് പുനസ്ഥാപിക്കാനും ആഭ്യന്തര ടൂറിസവരുമാനത്തിലൂടെ സാധിക്കുമെന്ന് കരുതുന്നുവെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയൊ കിഷിദ പറഞ്ഞു.

വിനോദസഞ്ചാരികളുടെ എണ്ണം 50000 ആയി ചുരുക്കിയതടക്കമുള്ള പ്രധാനപ്പെട്ട നിയന്ത്രണങ്ങളെല്ലാം ജപ്പാന്‍ പിന്‍വലിച്ചതായി അറിയിച്ചു. കൂടാതെ ടൂറിസ്റ്റ് ഗ്രൂപ്പുകളുടെ ഭാഗമായി മാത്രമെ വിനോദസഞ്ചാരികളെത്താവു എന്ന നിയന്ത്രണവും എടുത്തുമാറ്റി. കോവിഡ് വ്യാപനത്തില്‍ ശിഥിലമാക്കപ്പെട്ട ജപ്പാന്റെ വിനോദസഞ്ചാരമേഖലയ്ക്ക് സഞ്ചാരികളുടെ വരവ് ആശ്വാസകരമാവുമെന്നും വര്‍ഷാവസാനം 34.5 ബില്ല്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Japan wel­come to tourists
You may also like this video

Exit mobile version