Site iconSite icon Janayugom Online

ഡല്‍ഹിയില്‍ ജാപ്പനീസ് യുവതിയെ വളഞ്ഞിട്ടാക്രമിച്ച് യുവാക്കള്‍; ആക്രമണം ഹോളി ആഘോഷത്തിനിടെ

ഡല്‍ഹിയില്‍ ജാപ്പനീസ് യുവതിക്ക് നേരെ ആക്രമണം. സ്ഥലത്ത് നടന്ന ഹോളി ആഘോഷത്തിനിടെയാണ് സംഭവം. വിദേശ യുവതിയുടെ മേല്‍ ഹോളി ആഘോഷത്തിന്റെ നിറങ്ങള്‍ വാരിയിട്ട ഒരു കൂട്ടം പുരുഷന്മാര്‍ യുവതിയെ ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മിഡിയയിലൂടെ പുറത്തുവന്നിരുന്നു.

യുവാക്കള്‍ ജാപ്പനീസ് യുവതിയുടെ തലയില്‍ മുട്ട കൊണ്ടെറിയുകയും ചെയ്തു. ഇതിനിടയില്‍ സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ യുവതി ശ്രമിച്ചതോടെ ആക്രമിച്ച പുരുഷന്മാരിലൊരാള്‍ അവരെ തടയാനും ശ്രമിച്ചു.

കുട്ടികളക്കമുള്ളവരാണ് യുവതിയെ ആക്രമിച്ചത്. മുഖത്ത് ഹോളിപ്പൊടി സ്പ്രേ ചെയ്യുകയും ചെയ്തു. ഭയപ്പെടുത്തുന്ന വീഡിയോ യുവതി ആദ്യം ട്വീറ്റ് ചെയ്‌തെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പേരാണ് സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.

Eng­lish Sum­ma­ry: Japan­ese Woman Harassed On Holi In Delhi
You may also like this video

Exit mobile version