Site iconSite icon Janayugom Online

ജപ്പാനില്‍ ജനസംഖ്യാ ഇടിവ് കുറഞ്ഞത് എട്ട് ലക്ഷം

ജപ്പാനിൽ തുടർച്ചയായ 14-ാം വർഷവും ജനസംഖ്യയിൽ ഇടിവ്. എട്ട് ലക്ഷത്തിന്റെ കുറവുണ്ടായെന്നാണ് ഔദ്യോഗിക രേഖകള്‍.
ജാപ്പനീസ് സമൂഹത്തിൽ വാർധക്യത്തിലേക്ക് കടന്നവരുടെ എണ്ണം കൂടിവരികയാണ്. 2008 മുതൽ എല്ലാ വർഷവും ജപ്പാനിൽ ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആദ്യമായാണ് എല്ലാ പ്രീഫക്ച്വറുകളിലും (ജില്ലകൾ) ജനസംഖ്യ ഇടിയുന്നത്. ജനനിരക്കിൽ എട്ടുലക്ഷത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിലെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മുപ്പത് ലക്ഷം വിദേശികൾ ജപ്പാനിലുണ്ടെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
തുടര്‍ച്ചയായ ജനസംഖ്യാ ഇടിവ് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അതിനെ മറികടക്കുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു. ജനസംഖ്യ ഇടിവിനെ പിടിച്ചുനിര്‍ത്താനായി നടപ്പാക്കിയ ദേശീയനയങ്ങളെല്ലാം പരാചയപ്പെട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ജപ്പാനിലെ മരണനിരക്കില്‍ റെക്കോഡ് വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 15.6 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ മരിച്ചത്. 7.71 ലക്ഷം പേരാണ് ജനിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദേശികളുടെ എണ്ണത്തില്‍ 10.7 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനയാണിത്. രാജ്യം കടബാധ്യത നേരിടുന്നുണ്ടെങ്കിലും ഇടിയുന്ന ജനനനിരക്ക് തടയാൻ 2500 കോടി ഡോളർ പ്രതിവർഷം മാറ്റിവയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
ജനസംഖ്യ കുറയുന്നതിൽ വിദേശികൾക്ക് പങ്കുള്ളതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തലസ്ഥാനമായ ടോക്യോയിലാണ് ഏറ്റവും കൂടുതൽ വിദേശികളുള്ളത്. നഗരത്തിന്റെ 4.2 ശതമാനവും വിദേശികളാണ്. സർക്കാരിന്റെ സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ കൈവരിക്കുന്നതിന് 2040 ഓടെ നാലിരട്ടി വിദേശ തൊഴിലാളികൾ ആവശ്യമാണെന്നാണ് വിലയിരുത്തൽ. 2020 ജനുവരി ഒന്നുവരെയുള്ള കണക്കനുസരിച്ച്, ജപ്പാനിൽ 2.87 ദശലക്ഷമായിരുന്നു വിദേശികളുടെ എണ്ണം.

eng­lish sum­ma­ry; Japan’s pop­u­la­tion decline is at least eight million
you may also like this video;

Exit mobile version