ജപ്പാൻ പ്രധാനമന്ത്രി ഷിഗേറു ഇഷിബ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. കഴിഞ്ഞ മാസം ഒന്നിനാണ് ഇഷിബ അധികാരമേറ്റത്. അതിനു തൊട്ടുപിന്നാലെ പാർലമെന്റിന്റെ അധോ സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇഷിബയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനു വിജയം നേടാനായില്ല.
വിശ്വാസവോട്ടിൽ ആദ്യ റൗണ്ടിൽ ഫലം ഉണ്ടാകാതിരുന്നതിനെത്തുടർന്ന് വീണ്ടും നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷം വോട്ട് നേടിയാണ് വിജയിച്ചത്. കണക്കില്ലാതെ സംഭാവന സ്വീകരിച്ചതുൾപ്പെടെ ഒട്ടേറെ വിവാദങ്ങളിൽ വലയുന്ന ന്യൂനപക്ഷ സർക്കാരിനെ നയിക്കുക ഇഷിബയ്ക്ക് വെല്ലുവിളിയാകും. പ്രതിപക്ഷത്തെ ഏതെങ്കിലും പാർട്ടി തുണച്ചാലേ പ്രധാനപ്പെട്ട ബില്ലുകൾ പാസ്സാക്കാനാവൂ. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കും.