Site icon Janayugom Online

ജവാദ് ന്യൂനമർദ്ദമായി ഇന്ന് ഒഡിഷയിൽ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ജവാദ് ചുഴലികാറ്റ് ന്യൂനമർദ്ദമായി മാറി ഇന്ന് ഒഡിഷയിലെ പുരി തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമർദ്ദമായി മാറുന്ന ജവാദ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ, ഒഡിഷ തീരം തൊടും.

12 മണിക്കൂറിനുളളിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിച്ച ആന്ധ്രാപ്രദേശിലെ വടക്കൻ തീരത്തെ മൂന്ന് ജില്ലകളിൽ ഉൾപ്പെടെ, ഇന്നലെ ലഭിച്ചത് മിതമായ മഴയാണ്.

ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലെ 94000ത്തോളം പേരെ മുൻകരുതൽ നടപടി എന്ന നിലയിൽ മാറ്റി പാർപ്പിച്ചു. തമിഴ്നാട്ടിലെ തെക്കൻ മേഖലയിലെ ആറ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പും നേരത്തെ ഉണ്ടായിരുന്നു.

eng­lish sum­ma­ry; Jawad in Odisha today at low pressure

you may also like this video;

Exit mobile version