Site icon Janayugom Online

ജവഹർ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ജവഹർലാൽ നെഹ്രുവിന്റെ സ്മരണാർത്ഥം കലാ, സാമൂഹിക, സാംസ്കാരിക, മാധ്യമ, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രതിഭകൾക്ക് ജവഹർലാൽ നെഹ്രു കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന ജവഹർ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സി കെ ആശ (മികച്ച ജനപ്രതിനിധി), പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, അബ്ദുൽ ഗഫൂർ (എക്സിക്യൂട്ടീവ് എഡിറ്റർ, ജനയുഗം), കെ സി സ്മിജൻ (സ്റ്റാഫ് റിപ്പോർട്ടർ, കേരളകൗമുദി കൊച്ചി), ദിലീപ് മലയാലപ്പുഴ (അസിസ്റ്റന്റ് എഡിറ്റർ, ദേശാഭിമാനി), ബിജു ചന്ദ്രശേഖർ (ബ്യൂറോ ചീഫ്, മാധ്യമം), പി ശ്രീകുമാർ (ന്യൂസ് എഡിറ്റർ, ജന്മഭൂമി), തെന്നൂർ ബി അശോക് (റിപ്പോർട്ടർ, മാതൃഭുമി), മീനമ്പലം സുരേഷ് (നാടക സംവിധായകൻ, നടൻ), ടി എസ് ബിനുകുമാർ, ഈഞ്ചപ്പുരി സന്തു, അനിൽ തോമസ് തുടങ്ങിയവരാണ് ഈ വർഷത്തെ ജവഹർ പുരസ്കാര ജേതാക്കൾ. 

എം എൻ ഗിരി ചെയർമാനും, കെ പി ഹരികുമാർ, അയ്യൂബ് മേലേടത്ത്, ഷമീജ് കാളികാവിൽ, ശ്രീകുട്ടി സതീഷ് തുടങ്ങിയവർ അംഗങ്ങളുമായ ജൂറി കമ്മിറ്റിയാണ് പുരസ്ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നെഹ്രുവിന്റെ അറുപതാം ചരമവാര്‍ഷികദിനമായ 27ന് വൈകിട്ട് 4.30 ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ വച്ച് മന്ത്രി ജെ ചിഞ്ചുറാണി പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് പൂവച്ചൽ സുധീർ അറിയിച്ചു. 

Eng­lish Summary:Jawahar awards announced
You may also like this video

Exit mobile version