Site icon Janayugom Online

മലയാളി ജവാന്‍ ഉത്തര്‍പ്രദേശില്‍ ആത്മ ഹത്യ ചെയ്തു

jawan

ഉത്തർ പ്രദേശിൽ കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കണ്ണൂർ സൗത്ത് ബസാർ ഗോകുൽ സ്ട്രീറ്റിലെ എം എൻ വിപിൻദാസ് ആണ് മരിച്ചത്. ഡ്യൂട്ടിക്കുപയോഗിക്കുന്ന തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീടിന്റെ കുറ്റിയടിക്കൽ കർമത്തിന് പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയപ്പോൾ മേലധികാരികൾ ഇത് പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് പറയപ്പെടുന്നു.

Eng­lish Sum­ma­ry: Jawan, a native of Kan­nur, com­mit­ted sui­cide in Uttar Pradesh
You may like this video also

Exit mobile version