Site iconSite icon Janayugom Online

കശ്മീ​രി​ൽ ടെന്റി​ന് തീ​പി​ടി​ച്ച് മ​ല​യാ​ളി ജ​വാ​ൻ മരിച്ചു

ജ​മ്മു കശ്മീ​ര്‍ അ​തി​ർ​ത്തി​യി​ൽ ബി​എ​സ്എ​ഫ് ടെന്റി​ൽ തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ജ​വാ​ൻ മ​രി​ച്ചു. ഇ​ടു​ക്കി കൊ​ച്ചു​കാ​മാ​ക്ഷി സ്വ​ദേ​ശി അ​നീ​ഷ് ജോ​സ​ഫാ​ണ് മ​രി​ച്ച​ത്. തീ​പി​ടി​ച്ച ടെന്റി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് അപകടമുണ്ടായത്.

അതിർത്തിയിലെ ബാരാമുള്ള ഭാഗത്ത് ബിഎസ്എഫ് ജവാൻമാർ ഒറ്റയ്ക്ക് കാവൽ നിൽക്കുന്ന ടെന്റുകളിൽ ഒന്നിലായിരുന്നു അനീഷ് ഉണ്ടായിരുന്നത്. തണുപ്പ് നിയന്ത്രിക്കാനായി വെച്ചിരുന്ന ഹീറ്ററിൽ നിന്നാകാം തീ പടർന്നത് എന്നാണ് പ്രാഥമിക നിഗമനം.

തീപിടിച്ചതിനെ തുടർന്ന് ടെന്റിൽ നിന്ന് എടുത്തു ചാടിയ അനീഷ്, പതിനഞ്ചടിയോളം താഴേക്ക് പതിച്ചു. വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. മൃ​ത​ദേ​ഹം ഉ​ട​ൻ നാ​ട്ടി​ലെ​ത്തി​ക്കും. അ​നീ​ഷിന്റെ ഭാ​ര്യ​യും സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെയ്യുകയാണ്.

eng­lish sum­ma­ry; Jawan dies after fire to a tent in Kashmir

you may also like this video;

Exit mobile version